മസ്കറ്റ് കെഎംസിസി അൽഖുവൈർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹ ഇഫ്താർ സംഘടിപ്പിച്ചു. അൽഖുവൈർ സാക്കിർ മാൾ ബോൾ റൂമിൽ നടന്ന സമൂഹ നോമ്പ് തുറയിൽ ലുലു റീജിയണൽ ഡയറക്ടർ ഷബീർ കെ എ മുഖ്യ അതിഥിയായി പങ്കെടുത്തു. പരിപാടിയിൽ മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, മറ്റു കേന്ദ്രകമ്മറ്റി ഭാരവാഹികളും സീനിയൻ കെഎംസിസി നേതാക്കന്മാരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
മസ്കറ് കെഎംസിസി കേന്ദ്രകമ്മറ്റി സെക്രട്ടറി ഷാജഹാൻ അൽഖുവൈർ, അൽഖുവൈർ കെഎംസിസി പ്രസിഡന്റ് ഷാഫി , ജനറൽ സെക്രട്ടറി വാഹിദ് മാള, ട്രഷറർ ഹബീബ് പാണക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ അൽഖുവൈർ കെഎംസിസി നേതാക്കളും പ്രവർത്തകരും ഇഫ്താറിന് നേതൃത്വം നൽകി. സമദ് മച്ചിയത്ത് ആയിരുന്നു വോളന്റിയർ ക്യാപ്റ്റൻ.
ഇഫ്താറിന് ശേഷം മഗ്‌രിബ് നമസ്കാരത്തിന് ഉമർ വാഫി നേതൃത്വം നൽകി


Marketing & Promotion services on social media License No: L2109211