സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ സൂർ ദാറുൽ ഖുർആൻ മദ്റസയിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു,
9 ഡിസ്റ്റിങ്ഷനും രണ്ട് ഫസ്റ്റ് ക്ലാസ്സും ഒരു സെക്കൻറ് ക്ലാസ്സും ഒരു തേർഡ് ക്ലാസ്സും നേടി.

അഞ്ചാം തരത്തിൽ അഹ്’മദ് സഹീൻ, അഹ്’മദ് നിഹാൽ, ബിലാൽ ബ്നു ജാഫർ, മിൻഹ ഫാത്വിമ, മിൻഹ മെഹ്റിൻ, ആദില ശെയീർ ഡിസ്റ്റിംങ്ങ്ഷനും മുഹമ്മദ് റസൽ, നിഹ ഫാത്വിമ ഫസ്റ്റ് ക്ലാസ്സും മുഹമ്മദ് ദീൻ സെക്കൻ്റ് ക്ലാസ്സും ഏഴാം തരത്തിൽ ആഇശ സ്വാലിഹ, അഫ്റ ഫാത്വിമ, ഫാത്വിമ സഹ്ബ സൈനബ് ഡിസ്റ്റിങ്ഷനും ഫാത്വിമ നൈശാന തേർഡ് ക്ലാസ്സും നേടി അർഹരായി. ഇതിന് വേണ്ടി പ്രയത്നിച്ച മുഴുവൻ വിദ്യാർഥി വിദ്യാർഥിനികളെയും പ്രിയപ്പെട്ട ഉസ്താദ് മാരെയും രക്ഷിതാക്കളെയും മുക്തകണ്ഠം അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു..

റമളാനിന് ശേഷം മദ്റസ ആരംഭം കുറിക്കുമെന്നും കുട്ടികളെ ചേർക്കാൻ ആഗ്രഹിക്കുന്നവർ 78126862, 96208383,99851404 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്നും അറിയിച്ചു.

Marketing & Promotion services on social media License No: L2109211

Leave a Reply

Your email address will not be published. Required fields are marked *