ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ (ബി.ഒ.ഡി) വൈസ് ചെയർമാനായി മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ട്രഷറർ കൂടിയായ പി.ടി. കെ. ഷമീറിനെ നിയമിച്ചു. അശ്വിൻ സച്ചിൻ സാവരിക്കാർ ആണ് ഫിനാൻഷ്യൽ ഡയറക്ടർ. കഴിഞ്ഞദിവസം ചേർന്ന ഇന്ത്യൻ സ്കൂൾ ഭരണസമിതി യോ ഗമാണ്ഇരുവരെയും നിയമിച്ചത്.
ഓരോ സ്കൂളിന്‍റെയും ചുമതലയുള്ള ഡയറക്ടർമാരെ ഏപ്രിൽ 15ന് ചേരുന്ന യോഗത്തിൽ തിരഞ്ഞെ ടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 21 ഇന്ത്യൻ സ്കൂളുകളെ നിയന്ത്രിക്കുന്ന ഭരണസമിതിയു ടെ കാലാവധി രണ്ട് വർഷമാണ്.
മാർച്ച് 20ന് നടന്ന തെരഞ്ഞെടുപ്പിൽ ഭരണസമിതിയുടെ പുതിയ ചെയർമാനായി ശിവകുമാർ മാണിക്കം വിജയിച്ചിരുന്നു. 15 പേരാണ് സ്കൂൾ ബി.ഒ.ഡിഅംഗങ്ങളായി ഉണ്ടാവുക.
License No: L2109211 (Marketing & Promotion services on social media), Valid Until : 05/04/2024