മസ്കറ്റ് കെഎംഎംസി സീബ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. സീബ് സുന്നി സെന്റർ മദ്രസ്സ പരിസരത്തു നടന്ന സമൂഹ നോമ്പ് തുറയിൽ നിരവധി ആളുകൾ പങ്കെടുത്തു.
കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ കാലങ്ങളിൽ സമൂഹ നോമ്പ് തുറകൾ നടത്തിയിരുന്നില്ല. നിയന്ത്രണങ്ങൾ മാറിയ ശേഷം സീബ് കെഎംസിസി നടത്തുന്ന ആദ്യ സമൂഹ നോമ്പ് തുറ ആയതിനാൽ മികച്ച ജന പങ്കാളിത്തം ആണ് ഉണ്ടായത്.
സീബ് കെഎംസിസി നേതാക്കളും പ്രവർത്തകരും ഇഫ്താറിന് നേതൃത്വം നൽകി.നോമ്പ് തുറയോടനുബന്ധിച്ചു നടന്ന മഗ്‌രിബ് നമസ്കാരത്തിന് അൽ ഹാഫിള് മിസ്ഹബ് സൈദ് ആണ് നേതൃത്വം നൽകിയത്.
Marketing & Promotion services on social media License No: L2109211