ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ lക്ക് ഈദുൽ ഫിത്റിന് മുമ്പായി ശമ്പളം നൽകണമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 18 നോ അതിനുമുമ്പോ വേതനം നൽകണമെന്ന് തൊഴിൽ മന്ത്രാലയം ഇറക്കിയ സർക്കുലറി ൽ പറയുന്നു.
പെരുന്നാളിനുവേണ്ട ഒരുക്കങ്ങൾ നടത്താൻ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് സഹായകമാകുന്നതാണ് മന്ത്രാലയത്തിന്റെ നടപടി. സാമ്പത്തിക-വാണിജ്യ മേഖലക്കും ഇത് ഏറെ ഗുണം ചെയ്യും.
(Marketing & Promotion services on social media License No: L2109211 )