സലാലയിലെ വിവിധ പ്രദേശത്ത് ഉള്ളവർക്ക് ഒന്നിച്ച് സംഗമിക്കാൻ വീണ്ടും സലാല കെഎംസിസി ഒരുക്കുന്ന ഇഫ്താർ മീറ്റ് ഏപ്രിൽ ഏഴു വെള്ളിയാഴ്ച ദോഫാർ ക്ലബ്ബിൽ നടക്കും.
വർഷങ്ങളായി നടത്തി വന്നിരുന്ന ഒമാനിലെ തന്നെ ഏറ്റവും വലിയ സംഗമമാണ് സലാല കെഎംസിസിയുടെ ഇഫ്താർ സംഗമം.സലാലയിലെ പ്രാന്ത പ്രദേശത്ത് ഉളളവർ വരെ ആ വെള്ളിയാഴ്ച ദിവസം ഈ സംഗമത്തിന് വേണ്ടി മാറ്റി വെക്കും.
കഴിഞ്ഞ മൂന്ന് വർഷക്കാലം കോറോണ കാരണം വിവിധ ഏരിയ കളിലെ റൂമുകളിൽ എത്തിച്ചാണ് ഇഫ്താർ നടത്തിയത്.
കോറോണയുടെ ആദ്യ വർഷം റമളാൻ 30 ദിവസവും പെരുന്നാൾ ദിനത്തിലും 1200 ൽ അധികം ഭക്ഷണ കിറ്റ് നൽകാനും സലാല കെഎംസിസി ക്ക് സാധിച്ചു.