മസ്കറ്റ് വലകെട്ട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോമ്പ് തുറയും പ്രിയ സഹോദരൻ ചമ്പേക്കോട്ടുമ്മൽ മൊയ്തുവിന്റെ പേരിലുള്ള മയ്യിത്ത് നിസ്കാരവും ദുആ മജ്ലിലും സംഘടിപ്പിച്ചു.
ദീർഘകാല പ്രവാസിയും നാട്ടിലും ഒമാനിലുമുള്ള എല്ലാ സേവന പ്രവർത്തനങ്ങൾക്കും മുൻനിരയിലുണ്ടായിരുന്ന മൊയ്തൂക്കയുടെ പെട്ടെന്നുള്ള വിയോഗം മസ്കറ്റ് വലകെട്ട് മഹല്ല് കമ്മിറ്റിക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്.
ശനിയാഴ്ച റുസൈൽ പാർക്കിൽ വച്ചു നടന്ന മയ്യിത്ത് നിസ്കാരത്തിനും ദുആ മജ്ലിസിനും യൂനുസ് വഹബി നേതൃത്വം നൽകി
അബൂബകർ പറമ്പത്ത്, നാസർ കമ്മന, ഒ.പി. അലി, നാസർ പടിഞ്ഞാറ, സുബൈർ പി.എം സലീം സി.എച്ച്, കരിം ആനാണ്ടി തുടങ്ങിയവർ കോഓഡിനേറ്റർമാരായ ഇഫ്താർ സംഗമത്തിൽ മുഹമ്മദ് കപ്പച്ചേരി , സാലിഹ് പി, സുൽഫിത്ത് എ, ജാസിർ സി.കെ, അബ്ദുല്ല കുറ്റിയോട്ട്, അജ്മൽ പിടി, മിഥ്ലാജ് ടികെ, ശഹദാവ് പി.കെ, തുടങ്ങിയ വലകെട്ടിന്റെ യുവനിര നേതൃത്വം നൽകിയപ്പോൾ റുസൈൽ പാർക്ക് മറക്കാനാവാത്ത ഒരു സംഗമത്തിന് സാക്ഷിയായി.
വലകെട്ടിലെ മിക്ക പ്രവർത്തകരും ഫാമിലികളും സംഗമത്തിൽ സംബന്ധിച്ചു.