ഒമാൻ എയർ കേരള സെക്ടറിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുറച്ചതിന് പിന്നാലെ എയർഇന്ത്യ എക്പ്രസും ഇളവുമായി രംഗത്ത്. കേരളത്തിലെ എല്ലാ സെക്ടറിലേക്കും എയർ ഇന്ത്യ എക്പ്രസ് നിരക്കുകൾ കുറച്ചിട്ടുണ്ട്. ഏപ്രിൽ 11 വരെ കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കാണ് എയർ ഇന്ത്യ എക്പ്രസ് ഇൗടാക്കുന്നത്.
തിരുവന്തപുരത്തേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യനാവുക. തിരിച്ച് ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്കും മിതമായ നിരക്കാണ് എയർ ഇന്ത്യ ഈടാക്കുന്നത്.
ഈ മാസം പകുതിവരെ 33.200 റിയാൽ ആണ് തിരുവന്തപുരത്തേക്കുള്ള നിരക്ക്.
പക്ഷെ ഈ യാത്രക്കാർക്ക് 20 കിലോ ലഗേജ് മാത്രമാണ് കൊണ്ട് പോവാൻ കഴിയുക. 30 കിലോ ലഗേജ് കൊണ്ട് പോവുന്നവരിൽ നിന്ന് 38.200 റിയാലാണ് ഈടാക്കുന്നത്. അതോടൊപ്പം മൂന്ന് റിയാൽ സർവിസ് ചാർജ്ജും നൽകേണ്ടി വരും.മസ്കത്തിൽനിന്ന് കേഴിക്കേട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് 11വരെ 39.200 റിയാലാണ്.
ഈ മൂന്ന് സെക്ടറിലേക്കും ഏകീകൃത നിരക്കാണ് നൽകുന്നത്. 12ന് ശേഷം നിരക്കുകൾ വർധിക്കുന്നുണ്ടെങ്കിലും ഏപ്രിൽ അവസാനംവരെ 45 റിയാലിൽ താഴെയാണ് നിരക്ക്. പെരുന്നാളിനേടനുബന്ധിച്ച് ദിവസങ്ങളിൽ നിരക്കുകൾ കുത്തനെ ഉയരുന്നുണ്ട്. കോഴിക്കോട്ടേക്ക് 93 റിയാലാണ് ഈ രണ്ട് ദിവസങ്ങളിലെ നിരക്ക്. അടുത്ത മാസം 20 മുതൽ നിരക്കുകൾ വീണ്ടും കുത്തനെ വർധിക്കും. ഒമാനിൽ ഇന്ത്യൻ സ്കൂളുകളിൽ വേനൽ അവധി ആരംഭിക്കുന്നത് കൊണ്ടാണ് നിരക്കുകൾ ഉയരുന്നത്.