ഇന്‍ഡിഗോ, സലാം എയര്‍ തുടങ്ങിയ ബജറ്റ് വിമാനങ്ങളില്‍ ചൈല്‍ഡ് ഫെയറുകള്‍ ഒഴിവാക്കിയത് പോലെ ഇനി മുതൽ എയര്‍ ഇന്ത്യ എക്‌സ്പ്രസിലും ചൈല്‍ഡ് ഫെയര്‍ നൽകില്ല.
രണ്ട് മുതല്‍ 11 വയസു വരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ നല്‍കിയിരുന്ന ഇളവ് ഇന്നലെ മുതല്‍ നിര്‍ത്തലാക്കി. മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്കിലെ അടിസ്ഥാന നിരക്കില്‍ നിന്നും 25 ശതമാനം വരെ ഇളവാണ് ഇതുവരെ എയര്‍ ഇന്ത്യ എക്സ്രപ്രസ് അനുവദിച്ചിരുന്നത്. ഇനി മുതല്‍ രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കെല്ലാം മുഴുവന്‍ നിരക്കും നല്‍കി ടിക്കറ്റെടുക്കണം.
അതേസമയം, ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ തുടങ്ങിയ കൊമേഷ്യല്‍ എയര്‍ലൈനുകളില്‍ ചൈല്‍ഡ് ടിക്കറ്റ് നിരക്ക് തുടരുന്നുണ്ട്. .