മസ്‌കറ്റിലെ കെട്ടിടങ്ങളുടെ ഓർഗനൈസേഷൻ സംബന്ധിച്ച ലോക്കൽ ഓർഡർ നമ്പർ 23/92 അനുസരിച്ച്, രാത്രികാലങ്ങളിലും,ഔദ്യോഗിക അവധി ദിവസങ്ങളിലും. വെള്ളിയാഴ്ചകളിലും ഖനനം,കെട്ടിടം പൊളിക്കൽ,മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുവദനീയമല്ലെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
റസിഡൻഷ്യൽ ഏരിയയിൽ മുനിസിപ്പാലിറ്റിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെ പ്രവർത്തികൾ നടത്തുന്നതിനാണ് വിലക്ക്.