മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് മാര്‍ച്ച് 24 വെള്ളിയാഴ്ച നടക്കും. എംബസി അങ്കണത്തില്‍ ഉച്ചക്ക് 3.30ന് ആരംഭിക്കുന്ന ഓപ്പണ്‍ഹൗസില്‍ അംബാസഡര്‍ അമിത് നാരംഗ് സംബന്ധിക്കും. ഓപ്പൺ ഹൗസ് അഞ്ചര വരെ തുടരും.

ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. മുന്‍കൂട്ടി അനുമതി നേടിയും അല്ലാതെയും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. നേരിട്ടു പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 98282270 എന്ന നമ്പറില്‍ ഓപ്പണ്‍ ഹൗസ് സമയത്ത് വിളിക്കാമെന്നും എംബസി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *