വ്രതശുദ്ധിയുടെ ആത്മനിർവൃതിയിൽ റമസാനിലെ ആദ്യ നോമ്പ് തുറന്ന് വിശ്വാസികൾ. മഗ്‌രിബ് ബാങ്ക് വിളി കേട്ടതോടെയാണ് 14 മണിക്കൂറിലേറെ നീണ്ട ഉപവാസത്തിന് വിരാമമായത്.

ഒരു മാസം നീളുന്ന ഉപവാസത്തിന്റെ ആദ്യ ചുവട് വിജയകരമായി പിന്നിട്ടതോടെ പ്രാർഥനകളും സത്കർമങ്ങളും ഊർജിതമാക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ.

കുടുംബ സമേതം താമസിക്കുന്നവരും ഭക്ഷണ സൗകര്യം ഉള്ള ബാച്ചിലേഴ്സും താമസ സ്ഥലത്താണ് നോമ്പു തുറന്നത്. ചിലർ റസ്റ്ററന്റുകളിലും മറ്റുചിലർ പള്ളികളിലും ടെന്റുകളിലും മറ്റും ഏർപ്പെടുത്തിയ സമൂഹ നോമ്പുതുറയിലും പങ്കെടുത്തു.

സമൂഹ നോമ്പ് തുറകൾ പൊതുവെ കുറവായത് പ്രവാസികൾക്ക് നിരാശ പരത്തി.

വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ തരാവീഹ് നമസ്കാരങ്ങൾ സജീവമായിരുന്നു.

ഫോട്ടോ : വി കെ ഷഫീർ

Leave a Reply

Your email address will not be published. Required fields are marked *