മസ്കത്ത് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ മന്ത്രാലയം ബ്ലഡ് ബാങ്ക് സര്‍വീസസ് വിഭാഗവുമായി സഹകരിച്ചു നൂറുകണക്കിന് രക്ത ദാതാക്കളെ പങ്കെടുപ്പിച്ചു മെഗാ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. അസൈബ സഹ്വ ടവര്‍ പരിസരത്തുനടന്ന പരിപാടിയില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
കാസര്‍കോട് മണ്ഡലം കെഎംസിസി പ്രസിഡന്റ് അഷ്റഫ് പാലസിന്റെ അധ്യക്ഷതയില്‍ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഒറ്റപ്പാലം, എന്‍ജി. ശുകൂര്‍ എന്നിവര്‍ അതിഥികളായിരിന്നു. നവാസ് ചെങ്കള, അബ്ദുള്ള കമ്പാര്‍, മുജീബ് തയലങ്ങാടി, ഷമീര്‍ പാറയില്‍, റഫീഖ് ശ്രീകണ്ഠപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. റഫീഖ് എര്‍മാളം സ്വാഗതവും ഫവാസ് ആനബാഗില്‍ നന്ദിയും പറഞ്ഞു.