മസ്കറ്റ് കെ എം സി സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈനായി മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന ചർച്ചയും ഹൈദരലി തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ എസ് കുഞ്ഞഹമ്മദിന്റെ അധ്യക്ഷതയിൽ മസ്കറ്റ് കെ എം സി സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തു.

മുസ്ലിംലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി എ ജി സി ബഷീർ
ഹൈദരലി തങ്ങൾ അനുസ്മരണവും മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്
മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി പ്രഭാഷണവും നടത്തി.
എൻ.റിയാസ് സ്വാഗതവും വി.എൻ ഇസ്മായിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *