⭕️സ്ത്രീകൾക്ക് വനിതാ ഇമാമിന്റെ നേതൃത്വത്തിൽ നമസ്കാരം

മബെല കെഎംസിസി യുടെ കീഴിലുള്ള മാനേജ്മെന്റ് നടത്തുന്ന സൗത്ത് മബെല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസയുടെ നേതൃത്വത്തിൽ വിശുദ്ധ റമദാൻ മാസത്തിലുടനീളം രണ്ടിടത്ത് തറാവീഹ് നമസ്കാരം നടത്തുമെന്ന് മദ്രസ്സ മാനേജ്മെന്റ് പത്രകുറിപ്പിൽ അറിയിച്ചു.

മബെല സുൽത്താൻ ഖാബൂസ് ഹൈവേ ക്ക് സമീപം അൽ കൂത്ത് ഹൈപ്പർ മാർക്കറ്റ് (പഴയ സംസം ഹൈപ്പർ മാർക്കറ്റ് ) മസ്ജിദിൽ പുരുഷൻമാർക്ക് മാത്രമായി നടത്തുന്ന തറാവീഹ് നമസ്കാരം ഇശാ നമസ്കാരത്തിന് ശേഷം ആരംഭിക്കും.

ലൊക്കേഷൻ : https://maps.app.goo.gl/HyQc6mJgjGf3BW5e6

മബെല ഇന്ത്യൻ സ്കൂളിന് സമീപമുള്ള ജാമിഅ അൽ ഹയാ മസ്ജിദിൽ പുരുഷന്മാർക്കും. മസ്ജിദ് ഹാളിൽ സ്ത്രീകൾക്കും തരാവീഹ് നമസ്കാരത്തിന് സൗകര്യം ഉണ്ടാകും. വനിതാ ഇമാം ആയിരിക്കും സ്ത്രീകളുടെ നമസ്കാരത്തിന് നേതൃത്വം നൽകുക. രാത്രി 9:30 നാകും നമസ്കാരം തുടങ്ങുക.

ലൊക്കേഷൻ : https://maps.google.com/?q=23.612467,58.115765

വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കപ്പെട്ട നമസ്കാരങ്ങൾക്ക് മദ്രസ്സ അധ്യാപകരും പ്രമുഖ പണ്ഡിത /പണ്ഡിതന്മാർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് : +968 7919 6329 എന്ന നമ്പറിൽ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *