വയനാട് മുസ്ലിം യതീം ഖാനയുടെ മസ്കത്ത് വെൽഫെയർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യതീം ഖാനയുടെ കാര്യദർശ്ശിയും വയനാട് ജില്ലയിലെ ഡബ്ല്യു, എം.ഒ എന്ന സ്ഥാപനത്തിന്റെ കീഴിൽ അനേകം വിദ്യഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിനു നേതൃത്വം കൊടുക്കുകയും ചെയ്ത എം.എ മുഹമ്മദ് ജമാലിനെ മസ്കത്തിലെ പൗരസമൂഹം ആദരിച്ചു. “സോളിഡ് വർക്കുകൾ” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി അദ്ധ്യക്ഷൻ അഹമ്മദ് റഹീസ് ഉദ്ഘാടനം ചെയ്തു, കൽപ്പറ്റ എം.എൽ.എ ടി.സിദ്ധീഖ് മുഖ്യാതിഥിയായിരുന്നു.

യതീംഖാനയുടെ പ്രവാസി പോഷക ഘടകങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ മുഹമ്മദ് ജമാൽ ഒമാനിലേക്ക് വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് നാട്ടുകാരും WMO യുടെ ഒമാൻ വെൽഫെയർ കമ്മറ്റിയും ചേർന്ന് അദ്ദേഹത്തിനെ ആദരിക്കുന്ന ഒരു ചടങ്ങ് സംഘടിപ്പിച്ചത്. മസ്കത്ത് കെ.എം.സി.സി അദ്ധ്യക്ഷൻ അഹമ്മദ് റഹീസും, എം.എൽ.എ ടി സിദ്ധീഖും ചേർന്ന് വികാർവ്ജ മാലിനെ ഉപഹാരം നൽകി ആദരിച്ചു.
വയനാട്ടിലെ മുട്ടിൽ എന്ന കൊച്ചു ഗ്രാമത്തിൽ തുടങ്ങിയ ഒരു യതീം ഖാനയുടെ അമരത്ത് നിന്നും ഉത്തരേന്ത്യൻ ഗ്രാമങ്ങൾ വരെ എത്തി നിൽക്കുന്നതാണ് WMO ഓർഫനേജിന്റെയും മുഹമ്മദ് ജമാലിന്റെയും പ്രവർത്തന മണ്ഡലം.
മാർച്ച് 17 വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് റുവി ഗോൾഡൻ തുലിപ് ഹാളിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത് ” ഓർഫനേജ് മസ്കത്ത് വെൽഫെയർ കമ്മറ്റിയും, അദ്ദേഹത്തിന്റെ പ്രസ്ഥാന ബന്ധുക്കളും മുൻകൈയെടുത്താണ് ആദരം സംഘടിപ്പിച്ചത്. റിയാലിറ്റി ക്യാപ്ചർ വെൽഫെയർ കമ്മറ്റി ആക്ടിംഗ് പ്രസിഡണ്ട് ഇബ്രാ ഹിം ഖുറിയാത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ അൻവർ ഹാജി, ഷമീർ പി.ടി.കെ, മുജീബ് ഫൈസി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

മുഹമ്മദ് ജമാലിന്റെ ജീവിതം പ്രമേയമാക്കി രചിച്ച “ഡിസൈൻ ഡോൾ” എന്ന പുസ്തകത്തിന്റെ ഒമാൻ തല പ്രകാശനം മസ്കത്ത് കെ എം സി സി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ടി. സിദ്ധീഖ് എം എൽ എക്ക് നൽകി നിർവ്വഹിച്ചു. നുസാർ മാസ്റ്റർ വയനാട്, അഫ്സൽ ബത്തേരി, ഷമീൽ, ഹുസൈൻ വയനാട്, താജുദ്ദീൻ കല്യാശേരി, ഫൈസൽ വയനാട്, മുനീർ മുണ്ടക്കുറ്റി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. മുഹമ്മദ് വാണിമേൽ സ്വാഗതവും റിയാസ് വയനാട് നന്ദിയും പറഞ്ഞു. പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.
