മത്ര പ്രീമിയർ ലീഗ് സീസൺ 4, ബ്ലാക്ക് തണ്ടേഴ്സ് എഫ്‌സി മത്ര ജേതാക്കളായി. ഡൈനാമോസ് മത്രയുമായുള്ള ഫൈനൽ മത്സരം നിശ്ചിത സമയത്തും ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ കലാശിച്ചതിനെ തുടർന്ന് പെനാൾറ്റിയിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ മൂന്നിൽ രണ്ട് കിക്കും തടുത്ത റാഷിയാണ് മികച്ച കീപ്പറും, ഫൈനലിലെ താരവും. ടൂർണമെന്റിലെ മികച്ച കളിക്കാരൻ,ടോപ്പ്സ്കോറർ എന്നിവ നസീഫ് ഇരിക്കൂർ, ഡിഫെന്റർ ആയി മഹ്ഫൂദ് എന്നിവർ കരസ്ഥമാക്കി.
മത്ര സൂഖിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് ടൂർണമെന്റ് കളിക്കാൻ കഴിയുക. രജിസ്റ്റർ ചെയുന്ന കളിക്കാരെ നറുക്കിലൂടെ 12 ടീമാക്കി മൂന്ന് ടീമടങ്ങുന്ന നാലു ഗ്രൂപ്പായി തിരിച്ചായിരുന്നു മത്സരം.
സൂഖിൽ ജോലി ചെയ്യുന്ന ആളുകളുടെ 10 വയസ്സിനു താഴെയുള്ള കുട്ടികൾക്കായും മത്സരം സംഘടിപ്പിച്ച് സമ്മാനവും നൽകി സംഘാടകർ മാതൃകയായി.
കബീർ ചാവക്കാട്, അഷ്‌ഫാഖ് മുഴപ്പിലങ്ങാട് എന്നിവർ കളി നിയന്ത്രിച്ചു.

