മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി പ്രവർത്തക സംഗമവും കുടുംബസംഗമവും അൽഅൻസബിലെ ഫലജ് ഷാം ഫാം ഹൗസിൽ ചേർന്നു.
മസ്കറ്റ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം എന്നിവർ മുഖ്യാതിഥികളായി എത്തിയ പരിപാടിയിൽ പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടേയും വിവിധയിനം മത്സരങ്ങളും നടന്നു. പൂർണ്ണമായും കുടുംബങ്ങൾക്കും പ്രവർത്തകർക്കും ആസ്വാദനം മാത്രം ലക്ഷ്യമിട്ട സംഗമം ഇന്ത്യൻ സ്കൂളുകളുടെ പരീക്ഷക്കാലം അവസാനിച്ച ഉടൻ നടന്നത് കൊണ്ടു തന്നെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർണ്ണമായും ആസ്വദിച്ചു മത്സരങ്ങളിൽ പങ്കെടുക്കാനും നവോൻമ്മേഷം പകരുവാനും ഉള്ള സമയമായി മാറി..
കുട്ടികൾക്കു വേണ്ടി പ്രത്യേക മത്സരങ്ങളും, തട്ടുകട സാബിറിന്റെയും റഹ്നാഫ് അൽഖൂദിന്റെയും നേതൃത്വത്തിൽ ഇശൽ സന്ധ്യയും സംഘടിപ്പിച്ചു. മത്സര വിജയിക്കുള്ള സമ്മാനദാനത്തോടെ പരിപാടി അവസാനിച്ചു.
ഹമീദ് പേരാമ്പ്ര, ടി.പി.മുനീർ കോട്ടക്കൽ, ഷാജഹാൻ തായാട്ട്, ഫൈസൽ മുണ്ടൂർ, ഹകീം പാവറട്ടി, എൻ.എ.എം. ഫാറൂഖ്, ഡോ. സയ്യിദ് സൈനുൽ ആബിദ്, ഇഖ്ബാൽ കൂനിയിൽ, അബ്ദുൽ സമദ് വി.എം.,ഷദാബ് തളിപറമ്പ്, ഇജാസ് അഹമ്മദ്, ഹമീദ് കുറ്റ്യാടി, ഗഫൂർ മുക്കം, ഫൈസൽ ആലുവ, സി.വി.എം.ബാവ വേങ്ങര എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി..

