⭕️ഏറ്റവും കൂടുതൽ വോട്ടുകൾ സജി അബ്രഹാമിന്
ഇന്ന് നടന്ന ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മാനേജ്‌മന്റ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ നിലവിലെ ചെയർമാൻ സതീഷ് നമ്പ്യാരുടെ പാനലിന് സമ്പൂർണ്ണ വിജയം. മത്സരിച്ച പതിനൊന്നു പേരും വിജയിച്ചപ്പോൾ വനിത പ്രതിനിധി മറിയം ചെറിയാൻ നേരെത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു .
ദാർസൈറ്റിലെ സോഷ്യൽ ക്ലബിന്‍റെ മൾട്ടി പർപ്പസ് ഹാളിൽ വൈകീട്ട് ആറ് മണിമുതൽ രാത്രി ഒമ്പതുമണിവരെയായിരിന്നു വോട്ടെടുപ്പ്. മെംബർമാരായ 248 പേർക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. ഇതിൽ 165 പേർ വോട്ടു ചെയ്തു.
ഏഴു വോട്ടുകൾ അസാധുവായി ബാബു രാജേന്ദ്രൻ, സി.എം. സർദാർ, ഗോവിന്ദ് നെഗി, സജി അബ്രഹാം, സജ്ഞിത്ത് കനോജിയ, കെ.എം. ഷക്കീൽ, പി.ടി.കെ ഷമീർ, സുഹൈൽ ഖാൻ, എസ്.ഡി.ടി പ്രസാദ്, വിത്സൻ ജോർജ് എന്നിവരാണ് വിജയിച്ചത്. തെരഞ്ഞെടുക്കട്ട 12പേരിൽനിന്ന് ചെയർമാൻ, ജനറൽ സെക്രട്ടറി, ട്രഷറൽ തുടങ്ങിയ സ്ഥാനങ്ങൾ പീന്നീട് തീരുമാനിക്കും. ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് സജി അബ്രഹാമാണ്-128. ബാബു രാജേന്ദ്രൻ 119 , സുഹൈൽ ഖാൻ 113 എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. സ്വാതന്ത്രരായി മത്സരിച്ച മാത്യു പി. തോമസ് 91ഉം ഹരിദാസ് 90ഉം വോട്ടുൾ നേടി. ഏറ്റവും കുറഞ്ഞ വോട്ടുനേടി വിജയിച്ച സ്ഥാനാർഥിയുമായി ഇരുവരും ഒന്നും രണ്ടും വോട്ടിന്‍റെ വ്യത്യാസമാണുള്ളത്.
അതുകൊണ്ട് തന്നെ റീ കൗണ്ടിങിന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. മന്ത്രാലയത്തിന് പരാതി നൽകുമെന്ന് മാത്യു പി. തോമസും ഹരിദാസും പറഞ്ഞു. അതെ സമയം വീണ്ടും തങ്ങളെ തിരഞ്ഞെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായി നിലവിലെ ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ പറഞ്ഞു .

