സ്വദേശികൾ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഖഞ്ചർ യുനസ്കോയുടെ ‘അദൃശ്യ സാംസ്കാരിക പൈതൃക’ പട്ടികയിൽ ഇടം പിടിച്ചു. ഇത് സംബന്ധമായ പത്രിക പാരീസിൽ യുനസ്കോ ഡയറ്ക്ടർ ജനറൽ ആട്രേ അസൂലെ ഒമാന്‍റെ യുനസ്കോ സ്ഥിരം പ്രതിനിധി ഹമദ് സൈഫ് അൽ ഹമ്മാമിക്ക് കൈമാറി.
ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രാലയം, വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക ദേശീയ കമ്മീഷനുമായി സഹകരിച്ച് കഴിഞ്ഞ ഡിസംബറിൽ മൊറോക്കേയിൽ നടന്ന യുനസ്കോ സമ്മേളനത്തിൽ ഖഞ്ചർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്
വഴിയൊരുക്കിയിരുന്നു.നിലവിൽ 140 രാജ്യങ്ങളിൽ നിന്നുള്ള 678 ഇനങ്ങളാണ് യുനസ്കോയുടെ ‘അദൃശ്യ സാംസ്കാരിക പൈതൃക’ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
തലമുറകളായി കൈമാറി വരുന്നു കരകൗശല വസ്തുക്കൾ, സമൂഹത്തിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കര കൗശല വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവയാണ് പട്ടികയിൽ ഇടം പിടിച്ചവ. ചരിത്രപരമായും പരമ്പരാഗതഗായും ഏറെ പ്രധാന്യമുള്ള ഇത്തരം വസ്തുക്കളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം പട്ടിക ആരംഭിക്കാൻ 2003ൽ യുനസ്കോ തീരുമാനിച്ചത്. 2006 ലാണ് പട്ടിക നിലവിൽ വരുന്നത്