വയനാട് മുസ്‌ലിം യതീംഖാന മസ്‌കത്ത് വെല്‍ഫെയര്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യതീം ഖാനയുടെ കാര്യദര്‍ശി എം.എ മുഹമ്മദ് ജമാലിനെ ആദരിക്കുന്നു. വയനാട്ടിലെ മുട്ടില്‍ എന്ന ഗ്രാമത്തില്‍ തുടങ്ങിയ യതീംഖാനയുടെ അമരത്തുനിന്നും ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ വരെ എത്തി നില്‍ക്കുന്നതാണ് ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മണ്ഡലം
വെള്ളിയാഴ്ച വൈകിട്ട് എട്ടിന് റൂവി ഗോള്‍ഡന്‍ തുലിപ് ഹാളില്‍ നടക്കുന്ന ‘ഹൃദയപൂര്‍വം’ പരിപാടിയിയിൽ ടി. സിദ്ദീഖ് എം.എൽ.എ മുഖ്യാതിഥിയാകും.ഡോ. പി. മുഹമ്മദ് അലി, അഹമ്മദ് റഹീസ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.