സലാല ഇന്ത്യൻ സ്കൂൾ 40 മത്തെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഫുഡ് കാർണിവലിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം,അതിനുവേണ്ടി പ്രയത്നിച്ച സലാല കെഎംസിസിയെ മോമൊണ്ടോ നൽകി ആദരിച്ചു.
ഇന്ത്യൻ എംബസി കൗൺസിലർ ഏജൻറ് ഡോക്ടർ. സനാതനൻ,മലയാള വിഭാഗം കൺവീനർ സുദർശനൻ,ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡണ്ട് രാകേഷ് ജ, എന്നിവരുടെ സാന്നിധ്യത്തിൽ സലാല ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ദീപക് പഠാങ്കറിൽ നിന്നും സലാല കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി,വൈസ് പ്രസിഡൻ്റ് സലാം ഹാജി എന്നിവർ ഏറ്റുവാങ്ങുന്നു.