ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ചെന്നൈയിൽ നടന്ന ത്രിദിന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രധിനിധി സമ്മേളനത്തിൽ മസ്ക്കറ്റ് കെഎംസിസി യെ പ്രതിനിധീകരിച്ചു പങ്കെടുത്തു സംസാരിച്ച മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റും മുൻ കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ മകനുമായ റയീസ് അഹമ്മദ് തന്റെ പിതാവിന്റെ സ്വതസിദ്ധമായ ശൈലിയിൽ നടത്തിയ പ്രസംഗം ശ്രദ്ധപിടിച്ചുപറ്റി.
പ്രസംഗം മുസ്ലിം ലീഗ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന്റെ അകമ്പടിയോടെ അവസാനിപ്പിക്കുന്ന പിതാവിന്റെ ശൈലി അനുകരിച്ചുകൊണ്ട് മൂന്നു പ്രാവശ്യം മുദ്രാവാക്യം വിളിക്കുകയും
സദസ്സിനെ കൊണ്ട് ഏറ്റു വിളിപ്പിക്കുകയും ചെയ്തു കൊണ്ട് തന്റെ പിതാവും ദേശീയ അധ്യക്ഷനുമായിരുന്ന ഇ. അഹമ്മദ് സാഹിബിന്റെ തിളക്കമാർന്ന ഓർമകൾ മൂവായിരത്തോളം പേരടങ്ങിയ സദസ്സിലേക്കും ലോകമാസകലം ഉള്ള ലക്ഷക്കണക്കിന് ലൈവ് ഓൺലൈൻ പ്രേക്ഷകരിലേക്കും തിരികെ കൊണ്ടുവന്നു.
അത്യപൂർവം ആവേശത്തോടെയാണ് ചെന്നൈ വല്ലാജ റോഡിലെ കലൈവാണർ അരംഗത്തിൽ തടിച്ചുകൂടിയ പ്രവർത്തകർ റയീസ് അഹമ്മദിന്റെ പ്രസംഗത്തെ വരവേറ്റത്.