മസ്കത്ത് കെഎംസിസി അൽ ഖുവൈർ ഏരിയാ കമ്മിറ്റി പ്രവർത്തകരായിരുന്ന കോഴിക്കോട് ജില്ലയിലെ കിഴക്കൻ പേരാമ്പ്ര സ്വദേശിയും ,വയനാട് ജില്ലയിലെ തലപ്പുഴ സ്വദേശിയും സർവ്വ ശക്തനായ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി നമ്മളിൽ നിന്നും വിട പറഞ്ഞുപോയ പോയ രണ്ട് സഹപ്രവർത്തകരുടെ കുടുംബങ്ങൾക്കു വേണ്ടിയുള്ള മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ ഹരിത സ്വാന്തനം ഫണ്ട് (മൂന്ന് ലക്ഷം രൂപ വീതം) വിതരണം മേപയ്യൂരിൽ വെച്ച് നടന്ന മുസ്ലിം ലീഗ് സമ്മേളനത്തിൽ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റും സി എച്ച് സെൻ്റർ സാരഥിയുമായ എം.ഏ റസാഖ് മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ മസ്കത്ത് കെ എം സി സി യെ പ്രതിനിധീകരിച്ച് കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഏ കെ കെ തങ്ങൾ, ടി പി മജീദ്, പി കെ അബ്ദുൽ ഹമീദ്, അൽഖുവൈർ കെഎംസിസി വൈസ് പ്രസിഡന്റ് ശിഹാബ് അഹമദ് മേപ്പയ്യൂർ, കുഞ്ഞലവി പ്രേരാമ്പ്ര തുടങ്ങിയവരും, മുസ്ലിം ലീഗ് നേതാവ് ഏ വി അബ്ദുല്ല സാഹിബും സംബന്ധിച്ചു.
കുടുംബങ്ങൾക്കു വേണ്ടി കിഴക്കൻ പേരാമ്പ്ര ശാഖാ മുസ്ലിം ലീഗ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി തലപ്പുഴ ശാഖാ മുസ്ലിം ലീഗ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നിവർ ഫണ്ട് ഏറ്റുവാങ്ങി.