അൽ അൻസാരി കപ്പ് ആദ്യ എഡിഷന്റെ ഫൈനലിൽ ഫിഫ മബേലയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ജി എഫ് സി ജേതാക്കളായത്.
വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നൽകി.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ജി എഫ് സി യുടെ സർജാസ്, മികച്ച ഗോൾ കീപ്പർ പുരസ്ക്കാരം ഫിഫ മബേലയുടെ ഫിർഷാദും, മികച്ച ഡിഫന്ററായി അസ്‌ലം ജിഎഫ്‌സി, ടോപ്പ് സ്കോറർ സൽമാൻ ജിഎഫ്‌സി എന്നിവർ കരസ്ഥമാക്കി.
ഫൈനലിലെ മികച്ച കളിക്കാരനായി ജിഎഫ്സിയുടെ മുഹ്സിനെ തിരഞ്ഞെടുത്തു.
ടൂർണമെന്റിൽ മൂന്നാം സ്ഥാനക്കാരായി ഷുട്ടേഴ്സ് എഫ്‌സി മസ്‌ക്കത്ത്, ഫെയർ പ്ലേ അവാർഡ് എഫ് സി കേരള എന്നീ ടീമുകൾ നേടി.
വിജയികൾക്ക് ടൂർണമെന്റിന്റെ സ്‌പോൺസേഴ്‌സും,സംഘാടകരും ചേർന്ന് സമ്മാനങ്ങൾ കൈമാറി.
സംഘാടന മികവും, കാണികളുടെയും ടീമുകളുടെയും സഹകരണവും കൂടാതെ കേരള ടീം പ്ലെയർ റിസ്വാന്റെ സാനിധ്യവും ടൂർണമെന്റിന്റെ മാറ്റ് കൂട്ടി.
വരും വർഷങ്ങളിലും ഇതിലും മെച്ചപ്പെട്ട രീതിയിൽ അൽ അൻസാരി കപ്പ് നടത്തുമെന്ന് സംഘാടകർ അറിയിച്ചു.