ജി സി സി രാജ്യങ്ങൾക്കിടയിൽ ഗതാഗത നിയമലംഘനങ്ങൾ ഇലക്ട്രോണിക് വഴി (ഇ-ലിങ്ക്) ബന്ധിപ്പിക്കുന്നു. സംവിധാനം അവസാന ഘട്ട മിനിക്കുപണികളിലാന്നും ഗൾഫ് രാജ്യങ്ങളിലെ ട്രാഫിക് നിയമലംഘനങ്ങൾ, റോഡപകടങ്ങൾ എന്നിവ കുറക്കുന്നതിനും പിഴയിൽനിന്ന് ആരും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമായാണ് നടപടിയെന്നും അധികൃതർ അറിയിച്ചു..


ജി സി സിയിലെ പൊതു ട്രാഫിക് വകുപ്പുകൾ തമ്മിലുള്ള ഗതാഗത നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ വർക്കിംഗ് ഗ്രൂപ്പിന്റെ വീഡിയോ കോൺഫറൻസ് വഴി നടന്ന 19ാമത് യോഗംത്തിൽ പദ്ധതി വിശദീകരിച്ചു. ഗതാഗത നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജി സി സി ആഭ്യന്തര മന്ത്രിമാരുടെ 39ാമത് യോഗത്തിന്റെ തീരുമാനം നടപ്പാക്കുന്നതിനെക്കുറിച്ചായിരുന്നു വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗം ചർച ചെയ്തത്.


ജി സി സി രാജ്യങ്ങളുടെ ഏതെങ്കിലും ഭാഗത്ത് ഗതാഗത നിയമ ലംഘന നടത്തിയാൽ ഒരാളും പിഴ അടക്കാതെ രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സംവിധാനം സഹായകമാകും. ഗൾഫ് രാജ്യങ്ങളിലെ അപകടങ്ങളുടെയും ട്രാഫിക് നിയമലംഘനങ്ങളുടെയും നിരക്ക് കുറയ്ക്കുന്നതിന് പ്രവർത്തിക്കുന്ന സംവിധാനങ്ങൾ അനുസരിച്ച് ഗതാഗത നിയമലംഘനങ്ങളെ ബന്ധിപ്പിക്കുന്നത് ട്രാഫിക് ഏജൻസികൾക്കിടയിൽ മാനദണ്ഡ നടപടിക്രമങ്ങളുടെ കൈമാറ്റവും വർദ്ധിപ്പിക്കുമെന്ന് ജി സി സി സ്ഥിരീകരിച്ചു.
ഏകീകൃത ജി സി സി ട്രാഫിക് പിഴ അടയ്ക്കൽ സംവിധാനം ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞുവെന്നും മിക്ക അംഗരാജ്യങ്ങളും പദ്ധതി നടപ്പിലാക്കാൻ തയ്യാറായിക്കഴിഞ്ഞുവെന്നും പുതിയ സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞാൽ, പിഴ അടയ്ക്കുന്നതിനുള്ള ഏകീകൃത സംവിധാനം വഴി എല്ലാ ജി സി സി ട്രാഫിക് വിഭാഗങ്ങളെയും ബന്ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


പിഴ അടക്കാതെ മറ്റൊരു ജിസിസി രാജ്യത്തേയ്ക്ക് മാറുന്ന ചില വാഹനമോടിക്കുന്നവരുടെ ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങൾ ഇതോടെ അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *