മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റി മുസ്ലിം ലീഗിന്റെ സ്ഥാപക ദിനമായ മാർച്ച് 10 ന് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഐക്യദാർഢ്യമർപ്പിച്ചു കൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു.
കമ്മറ്റി ഭാരവാഹികൾ പങ്കെടുത്ത പരിപാടിയിൽ പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശ്ശേരി കേക്ക് മുറിച്ചു നൽകി. ഉപദേശക സമിതി അംഗം ഷാഹുൽ ഹമീദ് തിരൂർ പ്രാർത്ഥന നടത്തി.
ജനറൽ സെക്രട്ടറി മൻസൂർ അലി പച്ചായി, ട്രഷറർ റിവാസ് പൊന്നാനി മറ്റു കമ്മറ്റി അംഗങ്ങളായ സുദീർ ചവറ , സുദീർ കൊല്ലം, ഷഫീഖ് കല്ലോത്ര സൈദ് തങ്ങൾ മുജീബ് എന്നിവരും പങ്കെടുത്തു