KMCC കോർണിഷ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സയ്യിദ് ഹൈദരലി തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. യോഗം KMCC കോർണിഷ് ഏരിയ കമ്മിറ്റി പ്രസിഡന്റ് ബഷീർ CK ഉൽഘാടനം ചെയ്തു.
ഷേക് അബ്ദുറഹ്മാൻ ഉസ്താദ് അനുസ്മരണപ്രഭാഷണം നിർവഹിച്ചു. മിതഭാഷിയായിരുന്ന ഹൈദരലി തങ്ങൾ സൗമ്യതയിലൂടെ സമുദായത്തിനും മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിനും ദിശബോധം നൽകിയ വ്യക്തിയായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.
മുഹമ്മദ് അസ്അദി യോഗത്തിൽ അധ്യക്ഷത വഹിച്ചു. അലി മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.അജ്മൽ കബീർ സ്വാഗതവും മൂസാൻ AG നന്ദിയും പറഞ്ഞു.