സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ഒമാനിൽ പ്രവർത്തിക്കുന്ന അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതു പരീക്ഷ ഈ മാസം 10, 11 തീയതികളിൽ നടക്കും.
മസ്കത്ത് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ കീഴിൽ 28 മദ്റസകളിലായി 339 കുട്ടികൾ 20 സെൻ്ററുകളിലായി 22 സൂപ്പർവൈസർമാരുടെ മേൽ നോട്ടത്തിൽ പരീക്ഷ എഴുതും.
ഇവർക്കുള്ള പ്രത്യേക ക്ലാസ്സും മറ്റും ഫെബ്രുവരി 28 ശനിയാഴ്ച റൈഞ്ച് ജനറൽ ബോഡിയിൽ വെച്ച് നടന്നു.
പരീക്ഷ ചോദ്യ പേപ്പർ വിതരണം വ്യാഴാഴ്ച മസ്ക്കത്ത് സുന്നി സെൻ്റർ മദ്റസ ഓഫീസിൽ നിന്ന് സൂപ്പർവൈസർമാർ കെപ്പറ്റുമെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തീയായതായും പൊതു പരീക്ഷ സൂപ്രണ്ട് യു.കെ. ഇമ്പിച്ചാലി മുസ്‌ലിയാർ, റൈഞ്ച് പ്രസിഡൻ്റ് യൂസുഫ് മുസ്‌ലിയാർ, സെക്രട്ടറി ശിഹാബ് ഫൈസി അറിയിച്ചു.