മുസ്ലിം ലീഗ് വിഭാവനം ചെയ്യുന്ന രാഷ്ട്രീയം രാജ്യ നന്മ യുടെ വിളമ്പരമാണെന്നും
കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച് സംഘടന പ്രവർത്തനം പുനക്രമീകരിച്ചു ശക്തരാകേണ്ട സാഹചര്യം ഗൗരവത്തോടെ കാണണമെന്നും കേരള സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് മുൻ ഉപാധ്യക്ഷൻ അബ്ദുസമദ് പൂക്കാട് അഭിപ്രായപ്പെട്ടു.അൽ ഖുവൈർ കെഎംസിസി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന്റെ പൂർവീകാരായ നേതാക്കൾ നടത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ വിളവെടുപ്പാണ് ഇന്ന് സമുദായം അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ള പാണക്കാട് കുടുംബം സമുദായത്തിന്റെ സാമൂഹിക ഉന്നമനത്തിനു നൽകിയ സംഭാവനകൾ ഏറെ മഹത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
മസ്കറ്റ് കെഎംസിസി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷാഫി കോട്ടക്കൽ അധ്യക്ഷത വഹിച്ചു. പയ്യോളി മുനിസിപ്പൽ മുസ്ലീം ലിഗ് പ്രസിഡണ്ട് സദഖത്തുള്ള കോട്ടക്കൽ,ബി എസ് ഷാജഹാൻ,കെ. പി അബ്ദുൽ കരീം, റിയാസ് വടകര, ഫിറോസ് ഹസ്സൻ, സമദ് മച്ചിയത്, ഹാഷിം പാറാട്, റിയാസ് എൻ, നിഷാദ് മല്ലപ്പള്ളി,ഷമീർ ആലുവ,കബീർ,മൊയ്‌ദുട്ടി,ബഷീർ,യൂസുഫ് ബദർ അൽ സമ തുടങ്ങിയവർ പങ്കെടുത്തു.
സെക്രട്ടറി വാഹിദ് മാള സ്വാഗതവും ഹബീബ് പാണക്കാട് നന്ദിയും പറഞ്ഞു.