⭕️മാർച്ച് 2 വ്യാഴാഴ്ച രാത്രി 7 മണിക്ക് അൽ തൈഫ് ഓഡിറ്റോറിയത്തിൽ പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിക്കും.
⭕️ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം മാർച്ച് 4 ന് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കും.
മസ്കറ്റ് കെഎംസിസി റുസ്ഥാഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 2 വ്യാഴാഴ്ച രാത്രി 7 മണിക്ക് അൽ തൈഫ് ഓഡിറ്റോറിയത്തിൽ പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിക്കും. അനുസ്മരണ സമ്മേളനം മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം ഉദ്ഘാടനം ചെയ്യും.ഏരിയ പ്രസിഡന്റ് ജാഫർ മട്ടനൂരിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ അബ്ദുൽ ഖാദിർ മൗലവി വയനാട് അനുസ്മരണ പ്രസംഗം നടത്തും. ഹക്കീം ചെർപ്പുള്ളശേരി സ്വാഗതവും ഫിറോസ് നിലമ്പൂർ നന്ദിയും പറയും.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം മാർച്ച് 4 ന് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കും. ബിരിയാണി ചലഞ്ചിന്റെ വിതരണോദ്ഘാടനം മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഹുസൈൻ വയനാട് കഫ്തിയിൽ നിർവഹിക്കും. അഷ്‌റഫ് നാദാപുരം അധ്യക്ഷത വഹിക്കും. ഫസൽ കിഴിശേരി സ്വാഗതവും സുബൈർ വടകര നന്ദിയും പറയും. ഹാരിസ് നാദാപുരം, മുൻഷിർ കണ്ണൂർ, സുഹൈൽ കൈപ്പുറം, സാജിർ ചാലക്കുടി,സാദിക്ക് കുറ്റ്യാടി, നിസാർ കൈപ്പുറം, ജാബിർ, റാഷിദ്, അഭിൻഷാ സംബന്ധിക്കും