മാനേജ്മെൻ്റ് കൺസൽട്ടൻ്റും ട്രെയിനറുമായ റഹ്മത്തുല്ല മഗ്‌രിബിയും സൈക്കോളജിസ്റ്റും വാൾട്ട് ഡിസ്നി മുൻ ആർട്ട് ഡയറക്ടറുമായ നൂർ മുഹമ്മദും കൂടി തയാറാക്കിയ “മൻ റബുക്ക” എന്ന ഇംഗ്ലീഷ് ബുക്ക് മസ്കത്ത് ഇൻ്റർ നാഷണൽ ബുക് ഫെയറിൽ അറബ് ലോകത്തെ ഏക ബുക്കർ പ്രൈസ് ജേതാവ് ജോഖ അൽ ഹാർസി പ്രകാശനം ചെയ്തു.
കുട്ടികൾക്ക് വേണ്ടി തയാറാക്കിയ ഈ പുസ്തകം ഉള്ളടക്കത്തിലും കെട്ടിലും മട്ടിലും അന്താരാഷ്ട്ര നിലവാരമുള്ളതാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ അഭിനന്ദനം അർഹിക്കുന്നു എന്നും ജോഖ പറഞ്ഞു.

മൂന്ന് മുതൽ ആറ് വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇസ്ലാമിലെ ബാല പാഠങ്ങളും ഏക ദൈവത്വം മനസ്സിലാകുന്ന രൂപത്തിൽ തയാറാക്കിയ ബഹുവർണ പുസ്തകമാണ് “മൻ റബ്ബുക്ക” എന്ന് രചയിതാവ് റഹ്മത്തുല്ല പറഞ്ഞു. ചടങ്ങിൽ അൽബാജ് ബുക്സ് എം. ഡി ഷൗക്കത്തലിയും സന്നിഹിതനായിരുന്നു.

നിറങ്ങൾ, ചിത്രങ്ങൾ, ആക്ടിവിറ്റികൾ ഉൾപ്പെടെ കുട്ടികളുടെ മന:ശാസ്ത്രം കൂടി പരിഗണിച്ചാണ് പുസ്തകത്തിൻ്റെ ഉള്ളടക്കവും ഡിസൈനിംഗും ചെയ്തിട്ടുള്ളത് .

“മൻ റബ്ബുക” യുടെ ഒമാനിലെ വിതരണക്കാർ പ്രശസ്തമായ അൽബാജ് ബുക്സ് ആണ്. മസ്കത്ത് അന്താ രാഷ്ട്ര പുസ്തക മേളയിൽ ഗേറ്റ് 2, A6 അൽബാജ് ബസ്കിൻ്റെ സ്റ്റാളിൽ ലഭ്യമാണ്. മാർച്ച് നാലിനാണ് പുസ്തക മേള സമാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *