പയ്യോളിമുനിസിപ്പൽമുസ്ലീംലീഗ് പ്രസിഡണ്ടും മുൻ ബാംഗ്ലൂർ കെഎംസിസിയുടെ പ്രഥമ ജനറൽസിക്രട്ടറിയും ചന്ദ്രികാ എഴുത്തുകാരനും കർണ്ണാടകസ്റ്റേറ്റ് മുസ്ലിംലീഗ് പ്രവർത്തകസമിതിഅംഗവുമായ സി പി സദഖത്തുള്ളാസാഹിബിന് മസ്കറ്റ് KMCC കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ സ്വീകരണം നൽകി..

അൽഖൂദിലെ സീഷെൽ റെസ്റ്റോറന്റിൽ സംഘടിപ്പിച്ചപരിപാടി മുഹമ്മദ് ലിയാന്റെ ഖിറാഅത്തോടെ ആരംഭിച്ചു.. പ്രസിഡണ്ട് മുനീർ കോട്ടക്കലിന്റെ അദ്ധ്യക്ഷതയിൽ മസ്കറ്റ് KMCC അൽഖൂദ് ഏരിയ കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ ഹമീദ് പേരാമ്പ്ര ഉൽഘാടനം ചെയ്തു.. സി പി സദഖത്തുള്ള സാഹിബിന് കൊയിലാണ്ടി മണ്ഡലം KMCC യുടെ ഉപഹാരം അബ്ദുൽ ഹമീദ് പേരാമ്പ്ര നൽകി ആദരിച്ചു..

സ്വീകരണത്തിന് നന്ദിപറഞ്ഞ സി പി സദഖതുള്ള സാഹിബ്‌ മുസ്ലിംലീഗ് നിലനിൽക്കേണ്ടതിന്റെ ആവശ്യകതയും പുതിയ കാലഘട്ടത്തിൽ KMCC ഘടകങ്ങൾ MSF ന്റെ പ്രവർത്തകർക്ക് നൽകേണ്ട പിന്തുണയെ വ്യക്തമാക്കി സംസാരിച്ചു..സി വി എം ബാവ, ഷാഫി കോട്ടക്കൽ സമദ് അവറാൻകണ്ടി മറ്റുനേതാക്കളും പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു..അബ്ദുറസാഖ് മുകച്ചേരി സ്വാഗതവും ഷാജഹാൻ മുഷ്രിഫ് നന്ദിയും പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *