സൂർ കെഎംസിസിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് ഹൈദറലി ഷിഹാബ് തങ്ങൾ, ഇ അഹമ്മദ് സാഹിബ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. ഹാഫിള് ഷംസുദ്ധീൻ മുസ്‌ലിയാരുടെ ഖിറാഅത്തോടെ യോഗ നടപടികൾ ആരംഭിച്ചു.
സൂർ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് അബൂബക്കർ നല്ലളം അദ്ധ്യക്ഷത വഹിച്ചു. ഷംസുദ്ധീൻ ഫൈസി അൽ ഹൈത്തമി ഉൽഘാടനം ചെയ്തു. പ്രസിഡന്റ് സൈനുദ്ധീൻ കൊടുവള്ളി അനുസ്മരണ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സെക്രട്ടറി ഫൈസൽ ആമിനാസ്, ഹാഫിള് ഷംസുദ്ധീൻ മുസ്‌ലിയാർഎന്നിവർ പ്രഭാഷണം നിർവഹിച്ചു ഹാഫിള് ഷുഹൈബ് ഫൈസി പ്രാർത്ഥനാ മജ്ലിസിന് നേതൃത്വം നൽകി
സൂർ കെഎംസിസി നേതാക്കളായ മുസ്തഫ കണ്ണൂർ, റഫീഖ് നോവ, മുസ്തഫ പെരിന്തൽമണ്ണ, മുനീർ മുന്നിയൂർ, ജഷീക്ക് കോഴിക്കോട്, സുഫൈൽ പഴുന്നാന, മുഹ്സിൻ കല്ലേക്കൽ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സൈദ് നെല്ലായ സ്വാഗതവും, സെക്രട്ടറി മുനീർ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.