സോഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് മാർച്ച് മൂന്ന് വെള്ളിയാഴ്ച ഇന്ത്യൻ എംബസി കോൺസുലർ ക്യാമ്പ് സഘടിപ്പിക്കും. പാസ്പോർട്ടിലെ പേര് തിരുത്തൽ, വിദ്യാഭ്യാസ സർട്ടിഫിക്കേറ്റ് അറ്റസ്റ്റേഷൻ, നവജാത ശിശുക്കളുടെ ജനന രജിസ്ട്രേഷൻ, തുടങ്ങി നിരവധി സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാവും.
സോഹാർ പാം ഗാർഡൻ ഹാളിൽ (Palm Garden Hall) വെച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്.