ഗൾഫ് ഇസ്’ലാഹി സെൻ്ററുകളുടെ സംയുക്ത കൂട്ടായ്മയായ ജി സി സി ഇസ്‌ലാഹി കോഡിനേഷൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സലാഹ് കാരാടൻ (സൗദി അറേബ്യ) പ്രസിഡണ്ട്, അബ്ദുൽ ലത്തീഫ് നല്ലളം (ഖത്തർ) ജനറൽ സെക്രട്ടറി, ഹസൈനാർ അൻസാരി (യു എ ഇ ) ട്രഷറർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

സുലൈമാൻ മദനി (ഖത്തർ), സിദ്ധീഖ് മദനി (കുവൈത്), ഹുസൈൻ മാസ്റ്റർ (ഒമാൻ) എന്നിവർ വൈസ് പ്രസിഡണ്ടുമാരും സാബിർ ഷൗക്കത്ത് (യു എ ഇ), ഫാറൂഖ് സ്വലാഹി (സൗദി അറേബ്യ), നൂറുദ്ദീൻ (ബഹ്റൈൻ) എന്നിവർ സെക്രട്ടറിമാരുമാണ്.

കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന ഭാരവാഹികളായ എം അഹമ്മദ്കുട്ടി മദനി, എൻ എം അബ്ദുൽ ജലീൽ, എം ടി മനാഫ് മാസ്റ്റർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ജെൻ്റർ ന്യൂട്രൽ ആശയങ്ങളുടെ മറവിൽ സമൂഹത്തെ അരാചകവൽക്കരിക്കുകയും കുടുംബ സംവിധാനത്തെ അരക്ഷിതമാക്കുകയും ചെയ്യുന്ന നവ ലിബറൽ നീക്കങ്ങളുടെ അപകടം സമൂഹം തിരിച്ചറിയണമെന്ന് ജി സി സി കോഡിനേഷൻ സമിതി പ്രമേയത്തിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ നയരേഖയിലൂടെയും പാഠ്യ പദ്ധതിയിലൂടെയും വരെ ഇത്തരം അജണ്ടകൾ ഒളിച്ചു കടത്താനുള്ള ശ്രമങ്ങൾ ഗൗവരമായി കാണേണ്ടതുണ്ട്.

മത നിരാസവും മൂല്യ നിരാസവും പരിഷ്കാരമായിക്കണ്ട രാജ്യങ്ങൾ തെറ്റു തിരുത്തി സുഭദ്ര കുടുംബ വ്യവസ്ഥയിലേക്കും ധർമ്മ ചിന്തകളിലേക്കും തിരിച്ചു നടക്കുന്ന വാർത്തകളാണ് ഇപ്പോൾ നാം വായിക്കുന്നത്. അപ്രായോഗികവും സമൂഹവിരുദ്ധവുമായ വരട്ടു വാദങ്ങളെ വിപ്ലവമായി വാഴ്തുന്ന നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കേണ്ടതുണ്ടെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *