ഞായറാഴ്ച രാവിലെ 7:55 ന് ദുഖമിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു.
ദുഖമില്‍ ഭൂചലനത്തെക്കുറിച്ച് ഓപ്പറേഷൻസ് സെന്ററിന് പൗരന്മാരിൽ നിന്ന് ലഭിച്ച കോളുകൾ ഫോളോ അപ്പ് ചെയ്ത റോയൽ ഒമാൻ പോലീസ്, ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സ്ഥിരീകരിച്ചു.