- പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹരജിയിൽ ആശങ്കയില്ല
- കേരളം കണ്ടം ഏറ്റവും വലിയ ഏകാധിപതിയാണ് പിണറായി വിജയൻ.
- പ്രവാസി വിദ്യാർഥികൾക്കിടയിൽ ഐ എ എസ പോലെയുള്ള കാര്യങ്ങളിൽ ബോധവത്കരണം അത്യാവശ്യമാണ്.
ഒരു അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിനും മുസ്ലിം ലീഗ് തയ്യാറല്ലെന്ന് നജീബ് കാന്തപുരം എം എൽ എ വ്യക്തമാക്കി . മസ്കത്തിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർ.എസ്.എസുമായി ചർച്ചക്കില്ല. ജമാഅത്തെ ഇസ്ലാമി നടത്തിയചർച്ചയുമായി ബന്ധപ്പെട്ട് അവരാണ് മറുപടി പറയേണ്ടത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആർ.എസ്.എസുമായി ഒരു ആശയവിനിമയത്തിനുപോലും പ്രസക്തിയില്ല. അത്രയധികം മുറിവുകളും വിഭജനങ്ങളും ഉണ്ടാക്കിയ സംഘടനയാണതെന്നും അദ്ദേഹം പറഞ്ഞു
പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെതെരഞ്ഞെടുപ്പ് ഹരജിയിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് നജീബ് കാന്തപുരം എം.എൽ.എ. പറഞ്ഞു. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് ഞാൻ. അവർ തെരഞ്ഞെടുത്ത കാലമത്രയും ജനങ്ങൾക്കുമുന്നിലുണ്ടാകും. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളടക്കം പലരും അടിസ്ഥാനരഹിതമായ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേസിൽ പ്രാരംഭ നടപടികൾപോലും തുടങ്ങിയിട്ടില്ല. മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കൗണ്ടിങ് ഏജന്റുമാർ അസാധുവെന്നു പറഞ്ഞ്മാറ്റിവെച്ച 348 തപാൽ വോട്ടാണ് വീണ്ടും പരിഗണിക്കണമെന്ന്പറയുന്നത്. ഇങ്ങനെ മാറ്റിവെച്ച വോട്ടുകൾ എല്ലാ മണ്ഡലത്തിലും ഉണ്ടാകും. തെരഞ്ഞെടുപ്പ് കമീഷന്റെ അന്വേഷണത്തോട് സഹകരിക്കുമെന്നും കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും എം.എൽ.എ കൂട്ടിച്ചേർത്തു
കേരളം കണ്ടം ഏറ്റവും വലിയ ഏകാധിപതിയാണ് പിണറായി വിജയൻ. ആ ഏകാധിപതിയുടെ മാനസികരോഗത്തിന്റെ ഭാഗമാണ് പൊതുജനങ്ങളെയ ടക്കംബുദ്ധിമുട്ടിച്ച്അദ്ദേഹത്തിന് ഏർപ്പെടുത്തിയ സുരക്ഷ നടപടികൾ. സ്റ്റാലിനിസ്റ്റ് രാഷ്ട്രീയമാണ് പിണറായി മുന്നോട്ടുവെക്കുന്നത്, ഇത് അപകടമാണ്. സാംസ്കാരികപരവും വിദ്യാഭ്യാസപരവുമായിമുന്നിട്ടുനിൽക്കുന്ന കേരളത്തിന് അനുയോജ്യനായ മുഖ്യമന്ത്രിയല്ല അദ്ദേഹം. തെരുവിൽ പൊതുജനങ്ങളെ തടഞ്ഞ് ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കേണ്ടിവരുന്നത് മോദിസം കേരളത്തിൽ നടപ്പാക്കുന്നതുകൊണ്ടാണ്. ബി.ബി.സിയെ ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുന്ന സമാനമായ പ്രവർത്തനമാണ്കേരളത്തിലെ സർക്കാറും ചെയ്യുന്നത്.

ട്രാൻസ്ജെൻഡർ വിഷയവുമായി ബന്ധപ്പെട്ട്ഇപ്പോൾ നടക്കുന്നത് ലിബറൽ സൊസൈറ്റിക്കുവേണ്ടിയുള്ള അത്യന്തം അപകടകരമായ ചർച്ചയാണ്. ഇത് സി പി എം ഉയർത്തിക്കൊണ്ടുവരുന്നത്കൃത്യമായ മതവിരുദ്ധ അജണ്ടയുടെ ഭാഗമാണ്. ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയോട് ആദരവാണുള്ളത്.ജെൻഡർ ന്യൂട്രാലിറ്റയല്ല, ജെൻഡർ റെസ്പെക്ട് ആണ് ഉണ്ടാകേണ്ടത്.
പ്രവാസി വിദ്യാർഥികൾക്കിടയിൽ ഐ എ എസ പോലെയുള്ള കാര്യങ്ങളെ കുറിച്ച് അറിവ് കുറവാണെന്നും ഇതിനായി ബോധവത്കരണം അത്യാവശ്യമാണെന്നും എം.എൽ.എ പറഞ്ഞു.