2,22,313 രൂപ സമാഹരിച്ചു നൽകി

മസ്‌ക്കറ്റിൽ വിസിറ്റ് വിസ്സയിൽ ജോലി തേടിയെത്തി ദിവസങ്ങൾക്ക് മുമ്പ് ബുആലിയിൽ വെച്ച് മരണപ്പെട്ട മലപ്പുറം കുണ്ടൂർ സ്വദേശി അബ്ദു (60) എന്നവരുടെ കുടുംബത്തിന് മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റിയും, ബുആലി ഏരിയ കമ്മറ്റിയും , ഖിദ്മത്തുൽ ഇസ്ലാം സംഘം സമദ് ഷാനും, തിരുരങ്ങാടി മണ്ഡലം കെഎംസിസി യും സംയുക്തമായി സമാഹരിച്ച 2,22,313 രൂപ ഇന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ വസതിയിൽ വെച്ച് തങ്ങളുടെ കരങ്ങളാൽ അബ്ദു സഹായ കമ്മറ്റിക്ക് കൈമാറി.

ഭീമമായ കടത്തിന്റെ ഭാരം പേറി കുണ്ടൂർ സ്വദേശി അബ്ദു എന്ന സഹോദരൻ ജോലി അന്വഷിച്ചു ഒമാനിലെത്തി ഒരാഴ്ചക്കകം ബുആലിയിൽ വെച്ച് അറ്റാക്ക് വന്ന് മരണപ്പെടുകയായിരുന്നു.
രോഗിയായ ഭാര്യയടക്കം കഷ്ട്ടതയനുഭവിക്കുന്ന ആ സഹോദരന്റെ കുടുംബത്തിന് താങ്ങാൻ കഴിയാത്ത കടത്തിലേക്കാണ് മസ്കറ്റ് കെഎംസിസിയുടെ ഏരിയ കമ്മറ്റികൾ സംയുക്തമായി ഫണ്ട് സമാഹരണം നടത്തിയത്.

ഈ സഹോദരൻ മരണപ്പെട്ടപ്പോൾ മസ്കറ്റ് കെഎംസിസി സെൻട്രൽ കമ്മറ്റി നേതാക്കളായ ptk ഷമീർ സാഹിബിന്റെയും, ഇബ്രാഹിം ഒറ്റപ്പാലത്തിന്റെയും, റഫീഖ് ശ്രീകണ്ടപുരത്തിന്റെയും,അഷ്‌റഫ്‌ കിണവക്കലിന്റെയും സഹാത്തോടെയാണ് ബുആലി കെഎംസിസി യും സിനാവ് സമദ് കെഎംസിസി യും ചേർന്ന് മയ്യിത്ത് നാട്ടിലെത്തിച്ചത്.

സെൻട്രൽ കമ്മറ്റി ട്രഷറർ PTK ഷമീർ സാഹിബിന്റെ ഇടപെടലുകളോടെ നാട്ടിലെത്തിക്കാനുള്ള മുഴുവൻ തുകയും വഹിച്ചത് ഇന്ത്യൻ എംബസിയായിരുന്നു.

18 ലക്ഷത്തോളം വരുന്ന അദ്ദേഹത്തിന്റെ കടം വീട്ടുന്നതിന് വേണ്ടി നാട്ടിൽ രൂപീകരിച്ച കമ്മറ്റിക്ക് ഈ തുക കൈമാറിയപ്പോൾ വലിയൊരു ആശ്വാസമാണ് മസ്കറ്റ് കെഎംസിസി ആ കുടുംബത്തിന് പകർന്നു നൽകിയത്.

ഇതിന് വേണ്ടി സഹായിച്ചവർക്കും സഹകരിച്ചവർക്കും അബ്ദു സഹായ കമ്മറ്റിയും തിരുരങ്ങാടി മണ്ഡലം മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മറ്റിയും ആ കുടുമ്പത്തിന് വേണ്ടി മസ്കറ്റ് കെഎംസിസി ക്ക് നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *