തർമത്ത് അൽ ഹോസ്‌നി FC ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെവൻസ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു,
ഫെബ്രുവരി 16 -വെള്ളിയാഴ്ച രാത്രി തർമത്ത്
റൗണ്ട് ഏബൌട്ടിനു
സമീപത്തുള്ള ഗ്രാസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ മസ്‌ക്കറ്റ് മുതൽ സോഹാർ വരെയുള്ള 16- ടീമുകൾ പങ്കെടുത്തു,
നൂർ ഗസൽ ഫുഡ് & സ്‌പൈസസ് വിന്നേഴ്സ് ട്രോഫിക്കും,
മെൻസ് വേൾഡ് സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസിനും,
ഷാഹി ഫുഡ് & സ്‌പൈസസ് സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫിക്കും,
ക്യാഷ് പ്രൈസിനും,
താജ് ഫുർണിച്ചർ സ്പോൺസർ ചെയ്ത തേർഡ് ട്രോഫിക്കും വേണ്ടി നടന്ന
ആദ്യവസാനം
ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ നെസ്റ്റോ FC ചാമ്പ്യൻമാരായി,,,,,,
അൽബിദായ OMBD
രണ്ടാം സ്ഥാനവും
റിയലക്സ് FC മൂന്നാം സ്ഥാനവും നേടി,,,,,,,
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഉനൈസ് നെസ്സ്‌റ്റോ ,
മികച്ച ഡിഫന്റർ ആയി സാലിഹ് നെസ്റ്റോ,
ടോപ് സ്കോറർ ആയി ഉനൈസ് നെസ്റ്റോ ,
മികച്ച ഗോൾകീപ്പർ ആയി മുഹ്സിൻ നെസ്റ്റോ എന്നിവരെ തെരഞ്ഞെടുത്തു,,,,,,
അൽഹോസ്‌നി FC ക്ലബ് ഭാരവാഹികളായ ഷഫീഖ്, ലുക്ക്മാൻ കതിരൂർ
നുഹ്മാൻ,ഹംസത്ത്, തൻവീർ, ദിനൂപ്, സാദിഖ്, ,
സമദ് ജീപ്പാസ്, മുജീബ്, ഫാരിസ്, ഇജാസ്, ഷാൻ തുടങ്ങിയവർ നേതൃത്വം നൽകി.