മുൻ വിദേശ കാര്യ സഹമന്ത്രിയും പ്രമുഖ പാർലമെന്റേറിയനും ആയിരുന്ന മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദ് സാഹിബിന്റെ പേരിൽ ഇന്ത്യൻ പാർലമെന്റിലെ മികച്ച പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി മസ്കറ്റ് കെഎംസിസി നൽകി വരുന്ന ഇ അഹമ്മദ് എക്സലൻസ് അവാർഡ് ഈ വർഷം ആലത്തൂർ എംപി രമ്യ ഹരിദാസിന് നൽകുമെന്ന് മസ്കറ്റ് കെഎംസിസി നേതാക്കൾ അറിയിച്ചു .

മികച്ച ജന പ്രതിനിധി എന്ന നിലയിലും മുസ്ലിം ലീഗ് എക്കാലത്തും ഉയർത്തിപ്പിടിക്കുന്ന ദളിത് ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഇന്ത്യൻ പാർലമെന്റിൽ നൽകിയ സംഭാവനകൾ അടിസ്ഥാനമാക്കിയും ആണ് രമ്യാ ഹരിദാസ് എംപി യെ പുരസ്‌കാരത്തിന് പരിഗണിച്ചത് .

എൻ കെ പ്രേമചന്ദ്രൻ എംപി , കെ സുധാകരൻ എംപി എന്നിവരാണ് മുൻകാലങ്ങളിൽ പുരസ്‌കാരം നേടിയ മറ്റ് എംപി മാർ .

മാർച്ച് 3 ന് മസ്കറ്റിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറും.
മുസ്ലിം ലീഗ് അഖിലേന്ത്യ അദ്ധ്യക്ഷൻ പ്രൊഫ: ഖാദർ മൊയ്‌ദീൻ സാഹിബ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും പൗര പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നും കെഎംസിസി നേതാക്കൾ അറിയിച്ചു .

പത്ര സമ്മേളനത്തിൽ നജീബ് കാന്തപുരം എം എൽ എ പെരിന്തൽമണ്ണ, മസ്കറ്റ് കെ എം സി സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഷമീർ പാറയിൽ, അഷറഫ് കിണവക്കൽ, നവാസ് ചെങ്കള, ബി എച് ഷാജഹാൻ, അൽഖുവൈർ കെ എം സി സി പ്രസിഡന്റ്‌ ഷാഫി കോട്ടക്കൽ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *