KMCC കോർണിഷ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ അഹമ്മദ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു. പരിപാടി KMCC കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്കള ഉൽഘാടനം ചെയ്തു.
KMCC യും ഇ അഹമ്മദ് സാഹിബുമായുണ്ടായിരുന്ന അഭേദ്യമായ ബന്ധം അദ്ദേഹം ഓർത്തെടുത്തു.
കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് കിണവക്കൽ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. കണ്ണൂർ സിറ്റിയിലെ ഒരു സാധാരണ msf പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അഹമ്മദ് സാഹിബ് ഐക്യ രാഷ്ട്ര സഭവരെ ഉന്നതിയിൽ എത്തിയിട്ടും എളിമയും വിനയവും കാത്ത് സൂക്ഷിച്ചിരുന്ന നേതാവായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. ലീഗും ലീഗ് പ്രവർത്തകരും എക്കാലവും അഹമ്മദ് സാഹിബിന് ഒരു വികാരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
KMCC കോർണിഷ് ഏരിയ കമ്മിറ്റി പ്രസിഡന്റ് ബഷീർ C K അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അജ്മൽ കബീർ സ്വാഗതം പറഞ്ഞു. അലി മൗലവി ദുആയ്ക്ക് നേതൃത്വം നൽകി.
ഹാഷിം കാളിയത്ത്, മൂസാൻ A G, അനീഷ് സെയ്ദ്, ഇസ്മായിൽ V N, ഷക്കീർ, റഷീദ് M A തുടങ്ങിയവർ സംസാരിച്ചു.