മസ്കറ്റ് കെഎംസിസി അൽ ഖുവൈർ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന *സ്നേഹ സംഗമം 2023* പരിപാടിയുടെ ഭാഗമായി അൽ ഖുവൈർ കെഎംസിസി സെക്രട്ടറി *സമദ് മച്ചിയത്ത്* അണിയിച്ചൊരുക്കിയ വീഡിയോ ആൽബം *സ്നേഹ സംഗമം* സംഘാടക സമിതി ചെയർമാൻ *ബി എസ്സ് ഷാജഹാനും* കൺവീനർ *ഫിറോസ് ഹസനും* ചേർന്ന് പ്രകാശനം നിർവ്വഹിച്ചു.

അൽഖുവൈർ കെഎംസിസി ഓഫീസിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡന്റ്‌ ഷാഫി കോട്ടക്കൽ, ട്രഷറർ ഹബീബ് പാണക്കാട്, സീനിയർ വൈസ് പ്രസിഡന്റ്‌ അബ്ദുൽ കരീം കെ പി, സെക്രട്ടറി മാരായ അബ്ദു സമദ് മച്ചിയത്ത്, സാജീർ കെ, ഹാഷിം കെ പി, മീഡിയ വിംഗ് കൺവീനർ നിഷാദ് മല്ലപ്പള്ളി , പ്രവർത്തക സമിതി അംഗങ്ങളായ ഷമീർ, മൊയ്‌ദുണ്ണി ടി എം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ശിഹാബ് കാരാപ്പറമ്പ് രചന നിർവഹിച്ച വരികൾക്ക് ശബ്ദം നൽകിയത് നിരവധി പാട്ടുകൾ പാടി ശ്രദ്ദേയായ യുവ ഗായിക അസിൻ വെള്ളില,കോർഡിനേറ്റർ യൂസുഫ് മട്ടന്നൂർ (യൂത്ത് ലീഗ് പാട്ടു ഗ്രൂപ്പ്).

Leave a Reply

Your email address will not be published. Required fields are marked *