ഒമാനിലെ ഇന്ത്യൻ മീഡിയ ഫോറം, ലുലു എക്സ്ചേഞ്ചുമായി സഹകരിച്ചു നടത്തിയ ഭൂകമ്പ ദുരിതശ്വാസനപ്രവർത്തനങ്ങൾക്കായുള്ള ആവശ്യസാധനങ്ങൾ തുർക്കി നയതന്ത്ര പ്രതിനിധികൾക്ക് കൈമാറി.
ഭക്ഷണ പദാർഥങ്ങൾ, സാനിറ്ററി നാപ്കിൻ, ഡയപ്പർ, പുതപ്പുകൾ എന്നിവയടങ്ങിയ അമ്പതോളം ബാഗുകളാണ് കൈമാറിയത്.ഇന്ത്യൻ മീഡിയ ഫോറത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് കബീർ യൂസുഫ്, ജനറൽ സെക്രട്ടറി ജയകുമാർ വള്ളികാവ്, ട്രഷറർ അബ്ബാദ് ചെറൂപ്പ, കോർഡിനേറ്റർ ഇക്ബാൽ, ഷൈജു മേടയിൽ, റാലിഷ്, ലുലു എക്സ്ചേഞ്ച് പ്രതിനിധികൾ ലതീഷ് വിചിത്രൻ, ബിനോദ് എന്നിവർ തുർക്കി എംബസി ഉപപ്രതിനിധി ബിയഷ്, കൗൺസിലർ മനാർ അല്ലാസി എന്നിവർക്കാണ് ആവശ്യസാധന ങ്ങൾ കൈമാറിയത്.
ദുരന്തമനുഭവിക്കുന്ന തുർക്കിയിലെയും സിറിയയിലെയും ജനങ്ങളോട് ഐക്യപ്പെടുന്ന വിവിധ പൗരന്മാർക്ക് നന്ദി അറിയിച്ചതോടൊപ്പം, മനുഷ്യത്വത്തിന്റെ ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എല്ലാവർക്കും തുർക്കി പ്രതിനിധികൾ കൃതജ്ഞത രേഖപ്പെടുത്തി. കേരളത്തിലെ വെള്ളപ്പൊക്ക ദുരിത ബാധിതർക്കും കോവിഡ് സമയത്തെ സാന്ത്വന പ്രവർത്തനങ്ങൾക്കും തുടർച്ചയായാണ് ഇത്തരം മനുഷ്യസ്നേഹ പ്രവർത്തനങ്ങൾ എന്ന് IMF ഭാരവാഹികൾ പറഞ്ഞു.

