മസ്കറ്റ്‌ കെ.എം.സി.സി തർമത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ നേതാവും മുൻ കേന്ദ്ര മന്ത്രിയും ആയ മർഹും ഇ.അഹമ്മദ്‌ സാഹിബ്‌, അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
തർമത്ത് മിസ്ബാഹുൽ അനാം മദ്രസ്സാഹാളിൽ
ലുക്മാൻ കതിരൂരിന്റെ അദ്ദ്യക്ഷതയിൽ നടന്ന പരിപാടി മസ്കറ്റ് KMCC സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ ഉത്ഘാടനം നിർവഹിച്ചു,

ചന്ദ്രിക മുൻ പത്രാധിപർ-
CP സൈതലവി സാഹിബ്‌ E. അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ ചന്ദ്രിക പ്രസിദ്ധീകരിച്ച “E അഹമ്മദ്” ഓർമ്മ പുസ്തകം മക്ക ഹൈപ്പർ മാർക്കറ്റ് MD മമ്മുട്ടി ക്ക് നൽകി കൊണ്ട് CP സൈതലവി ഒമാനിലെ പ്രകാശനം നിർവഹിച്ചു.

മസ്കറ്റ് KMCC സെൻട്രൽ സെക്രട്ടറി വാഹിദ് ബർക, നിസാം അണിയാരം തുടങ്ങിയവർ ആശംസ
കളർപ്പിച്ചു സംസാരിച്ചു.

തർമത്ത് KMCC ജനറൽ സെക്രട്ടറി ഫൈസൽ NC സ്വാഗതവും, ലത്തീഫ് കണ്ണൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *