ഇരുപത്തിയേഴാമത് അന്തർദേശീയ പുസ്തകോത്സവത്തിന് ഫെബ്രുവരി 22 മുതൽ തുടക്കമാകും 32 രാജ്യങ്ങളിൽനിന്നായി 826 പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറിയും മസ്‌കത്ത് ഇന്റർനാഷണൽ ബുക്ക് ഫെയർ മീഡിയ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ സഈദ് അൽ ബലൂഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന പരിപടിയിൽ തെക്കൻ ബാത്തിന ഗവർണറേറ്റ് ആയിരിക്കും ഈ വർഷത്തെ വിശിഷ്ടാതിഥി. നിരവധി സാംസ്‌കാരിക പരിപാടികളും നടക്കും. തത്സമയ സന്ദർശകരുടെ എണ്ണം, അവരുടെ പ്രായം, വിഭാഗങ്ങൾ എന്നിവ അറിയാനും എക്സിബിഷനുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ശേഖരിക്കാനും വിശകലനം ചെയ്യാനും സഹായിക്കുന്നതിന് ആദ്യമായി കൃത്രിമബുദ്ധി ഉപയോഗിക്കും.
നിരവധി പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. പുസ്തകമേളയെ കൂടുതൽ ജനകീയമാക്കുന്നതിന്‍റെ ഭാഗമായി സോഷ്യൽ മീഡി ഇൻഫ്ലുൻസർമാരേയും ഇപ്രാവശ്യം പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്. മേള നടക്കുന്ന മാര്‍ച്ച് നാലുവരെയുള്ള കാലയളവിൽ ഒമാന്‍ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മറ്റ് പരിപാടികകളൊന്നും ഉണ്ടായിരിക്കില്ല. 1194 പവലിയനുകളായി 5900 ആധുനിക പ്രസിദ്ധീകരണങ്ങളും 204,411 വിദേശ പുസ്തകങ്ങളും 260,614 അറബിക് പുസ്തകങ്ങളും അവതരിപ്പിക്കും.

