വയനാട് സ്വദേശി സൂപ്പി മകൻ തലപ്പുഴ കുനിയില്‍ മുജീബ് (45) മസ്‌കത്തിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇദ്ദേഹം അൽ ഖുവയർ കെഎംസിസി അംഗമാണ്.
മാതാവ്: പാത്തൂട്ടി.
സഹോദരങ്ങള്‍: മൊയ്തു, അബ്ദുല്ലകുട്ടി, ബഷീര്‍ (മസ്‌കത്ത്), ഗഫൂര്‍, നസീമ, പരേതനായ യുസുഫ്.
ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി യുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

