മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനശേഖരനാർത്ഥം സംഘടിപ്പിക്കപ്പെട്ട ദോത്തി ചലഞ്ചിന്റെ ഭാഗമായ മസ്കറ്റ് കെഎംസിസി റുസ്ഥാഖ് ഏരിയ കമ്മിറ്റി ചലഞ്ചിൽ പങ്കെടുത്തവർക്കുള്ള ദോത്തി വിതരണം ഉദ്ഘാടനം ഏരിയ കമ്മിറ്റി പ്രസിഡണ്ട് ജാഫർ മട്ടന്നൂർ സീനിയർ മെമ്പർ അഷ്റഫ് നാദാപുരത്തിന് നൽകി നിർവഹിച്ചു.
റുസ്താഖ് ഏരിയ കമ്മിറ്റി 50 പേരാണ് ദോത്തി ചലഞ്ചിൽ പങ്കെടുത്തത്.റുസ്ഥാഖ് ഹിദായത്തുൽ മദ്രസയിൽ നടന്ന ചടങ്ങിൽ ഹകീം ചെർപ്പുളശേരി,ഫിറോസ് നിലമ്പൂർ, അഷ്‌റഫ് നാദാപുരം, ഫൈസൽ കിഴിശേരി, ഹാരിസ് നാദാപുരം, സുബൈർ വടകര, സാദിക്ക് കുറ്റ്യാടി, സുഹൈൽ കൈപ്പുറം, മുൻഷിർ കണ്ണൂർ, സാജിർ ചാലക്കുടി സംബന്ധിച്ചു.