സലാല കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ
‘നമ്മുടെ ആരോഗ്യം നാടിന്റെ സമ്പത്ത് അണിചേരൂ കെഎംസിസിയോടൊപ്പം’ എന്ന ശീർഷകത്തിൽ Walk@fajr മോർണിംങ്ങ് ക്യാമ്പ് ഫെബ്രുവരി 03/02/2023. രാവിലെ 6.30 ന് സലാല പഴയ എയർപോർട്ടിന് സമീപത്ത് വച്ചു തുടക്കം കുറിച്ചു.
ദിനംപ്രതി വർധിച്ചു വരുന്ന നിത്യ ശൈലി രോഗങ്ങൾക്കും ആരോഗ്യകരമായ പ്രയാസങ്ങൾക്കും മാനസിക പിരി മുറുക്കങ്ങൾക്കും വളരെയേറെ ഗുണകരമാവുന്ന രീതിൽ ഉള്ള ഒരു ക്യാമ്പ് ആണ് സലാല കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി ആസൂത്രണം ചെയ്തിട്ടുള്ളത്. പരിചയ സമ്പന്നരായ ട്രൈനെർമാരുടെ നേത്യർത്തത്തിൽ ആണ് നടത്തുന്നത്. തുടർന്നുള്ള എല്ലാ വെള്ളിയാഴ്ച്ചകളിലും
ക്യാമ്പ് തുടരുന്നതായിരിക്കും
ഒരുമിച്ച്, കൈകോർത്ത്, ആരോഗ്യ പൂർണമായ ഒരു ശാരീരിക ഘടന രൂപീകരിക്കാൻ, സലാലയിലെ വിവിധ മേഖലകളിലുള്ള നൂറോളം പേരാണ് പങ്കെടുത്തത്.
ക്യാമ്പിൻ്റെ ഔപചാരികമായ ഉൽഘാടനം സലാല കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ കാലടി നിർവഹിച്ചു.
ലൈഫ് ലൈൻ ഹോസ്പിറ്റൽ ജനറൽ സർജൻ ഡോ.മുഹമ്മദ് ജാസിർ ക്ലാസ് എടുത്തു. ജോഷി റാഫേൽ ആണ് മുഖ്യ ട്രെയിനർ.ഉൽഘാടന ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് ഷൗക്കത്ത് കോവാർ,റഷീദ്കല്പറ്റ,ശിഹാബ് കാളിക്കാവ്,
എന്നിവർ സംസാരിച്ചു.
മുസ്തഫ, ബുഷൈര്,
ശുഹൈബ് മാഷ്,നാസർ ആലത്തിയൂർ,
ഷമീൽ ചേളാരി,
മുസ്തഫ കോട്ടക്കൽ,ഹനീഫ
ജംഷാദ്,
റഹീം
കാസിം
റഷീദ് കൈനിക്കര എന്നിവർ നേതൃത്വം നൽകി.
തുടർന്നുള്ള എല്ലാ വെള്ളിയാഴ്ചകളിലും ഇത് തുടരുമെന്ന് കെഎംസിസി മലപ്പുറം ജില്ലാ ഭാരവാഹികൾ അറയിച്ചു.