സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് അംഗം പാലക്കാട് തൃത്താല കൊപ്പത്തു താമസിക്കുന്ന തച്ചരക്കുന്നത് കോയാമു മകൻ അബ്ദുൾസലാം (52) എന്ന കുഞ്ഞിപ്പ സലാലയിൽ വെച്ച് മരണപെട്ടു.
നാല് ദിവസം മുമ്പ് സനായിയ്യയിലെ താമസ സ്ഥലത്ത് ഒന്നാം നിലയിൽ നിന്നും വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
മാതാവ്: നഫീസ.
ഭാര്യ: ഹസീന,
മക്കൾ: മുഹമ്മദ് ഷാനിഫ് (സലാല), ജിഷാന ഷെറിൻ.
മരുമകൻ: അബു ബക്കർ.
സുൽത്താൻ ഖാബൂസ് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.